Read more

                       
www.payyanur.com

പയ്യന്നൂര്‍: സിപിഐ എം കണ്ണൂര്‍ ജില്ലാസമ്മേളനത്തിനുതുടക്കമായി. സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.പ്രതിനിധി സമ്മേളനവേദിയായ ഐ.വി. ദാസ് നഗറില്‍ (അയോധ്യ ഓഡിറ്റോറിയം) പുഞ്ചയില്‍ നാണു പതാക ഉയര്‍ത്തി. കെ.പി സഹദേവന്‍ അധ്യക്ഷനായി. സി കൃഷ്ണന്‍ എം.എല്‍.എ സ്വാഗതം പറഞ്ഞു. കേന്ദ്രകമ്മറ്റിയംഗം ഇ.പി ജയരാജന്‍ ദീപശിഖ കൊളുത്തി. പിണറായി വിജയന്‍റെ നേതൃത്വത്തില്‍ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ജില്ലാ സെക്രട്ടറി പി ജയരാജന്‍ അനുശോചനപ്രമേയവും എം.വി ജയരാജന്‍ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. ആദ്യകാല നേതാക്കളെയും പ്രവര്‍ത്തകരെയും ആദരിച്ചു. 374 പ്രതിനിധികളും 41 ജില്ലാകമ്മറ്റിയംഗങ്ങള്‍ സമ്മേളനത്തില്‍ സംബന്ധിക്കുന്നുണ്ട്. പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ , കേന്ദ്രസെക്രട്ടറിയറ്റംഗം എ വിജയരാഘവന്‍ , കേന്ദ്രകമ്മറ്റിയംഗങ്ങളായ പി.കെ ശ്രീമതി, പി. കരുണാകരന്‍ , ഇ.പി ജയരാജന്‍ , എം.സി ജോസഫൈന്‍ , സംസ്ഥാനസെക്രട്ടറിയറ്റംഗങ്ങളായ എം.വി ഗോവിന്ദന്‍ , വി.വി ദക്ഷിണാമൂര്‍ത്തി, എ.കെ ബാലന്‍ , ആനത്തലവട്ടം ആനന്ദന്‍ എന്നിവര്‍ സമ്മേളനത്തില്‍സംബന്ധിക്കുന്നുണ്ട്. ഞായറാഴ്ച വൈകിട്ട് ബോയ്സ് ഹൈസ്കൂളിലെ എ.വി. നഗറില്‍ നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും