ആഢംബര ട്രെയിനുകള്‍, ബഡ്ജറ്റ് ട്രെയിനുകള്‍, സീസണ്‍ ട്രെയിനുകള്‍
അങ്ങനെ പലതരത്തിലുള്ള ട്രെയിനുകളെക്കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. അതു
പോലെ തന്നെയുള്ള ഒരു സ്പെഷ്യല്‍ ട്രെയിന്‍ ആണ് ഹോസ്പിറ്റല്‍ ട്രെയിന്‍.
സമൂഹത്തിലെ താഴേക്കിടയിലുള്ളവരേയും പാവപ്പെട്ടവരേയും സഹായിക്കാന്‍ 1991
മുതല്‍ ആണ് ഹോസ്പിറ്റല്‍ ട്രെയിന്‍ ആരംഭിച്ചത്.
മുംബൈ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എന്‍ ജി ഒ സംഘടനയായ ഇംപാക്റ്റ്
ഇന്ത്യ ഫൗണ്ടേഷന്‍ ആണ് ഈ ട്രെയിനിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം
വഹിക്കുന്നത്. ഇന്ത്യന്‍ റെയില്‍വേയും ആരോഗ്യവകുപ്പും ചേര്‍ന്നാണ് ഈ
ട്രെയിന്‍ ആരംഭിച്ചത്.
ഇന്ത്യയിലുടെനീളമുള്ള റെയില്‍വെസ്റ്റേഷനുകളില്‍ 21 മുതല്‍ 25 ദിവസം വരെ
തങ്ങിയാണ് ആളുകള്‍ക്ക് ചെലവില്ലാത്ത ചികിത്സ നല്‍കുന്നത്. ലൈഫ് ലൈന്‍
എക്സ്‌പ്രെസ് എന്ന് പേരിട്ടിരിക്കുന്ന ഈ ട്രെയിനിന്റെ 25 വര്‍ഷത്തെ
വിജയകരമായ സേവനം ഒരു ലക്ഷത്തിലധികം പാവപ്പെട്ട രോഗികള്‍ക്ക്
സഹായകരമായിട്ടുണ്ട്. ഇന്ത്യയിലുടെ നീളം ഏകദേശം രണ്ട് ലക്ഷം കിലോമീറ്റര്‍
യാത്ര ചെയ്ത ട്രെയിന്‍ 2016 ആഗസ്റ്റില്‍ കര്‍ണാടകയില്‍ എത്തിച്ചേരുകയാണ്.