The good message

The good message

Size
Price:

Read more

       വിവാഹമെന്നത് ഒരു വിനോദമല്ല. അതത്ര എളുപ്പമല്ല പക്ഷേ സുന്ദരമാണ്.

                         ഇന്നവളുടെ വിവാഹ സുദിനമായിരുന്നു. ചടങ്ങുകൾക്കവസാനം അവളുടെ അമ്മ പുതിയൊരു ബാങ്ക് പാസ്സ്ബുക്ക് അവൾക്ക് നൽകി.  അതിൽ 1000 രൂപ അടച്ചിട്ടുണ്ടായിരുന്നു. എന്നിട്ട് പറഞ്ഞു
"എന്റെ പ്രിയ മകളേ..
ഈ പാസ്സ്ബുക്ക് നീ എടുക്കുക, ഇത് നിന്റെ വിവാഹ ജീവിതത്തിന്റെ ഒരു പ്രമാണമായി സൂക്ഷിക്കുക.
എപ്പോഴൊക്കെ സന്തോഷകരവും മറക്കാനാവാത്തവയുമായ കാര്യങ്ങൾ നിന്റെ ജീവിതത്തിൽ സംഭവിക്കുന്നുവോ അപ്പോഴൊക്കെ അല്പം പണം ഇതിൽ നിക്ഷേപിക്കുക.     
....എത്ര സന്തോഷകരമാണോ അത്രയും കൂടുതൽ തുക .....
അതെന്തിനുവേണ്ടി ആണെന്ന് ആ സംഖ്യക്കു നേരേ എഴുതുകയും ചെയ്യുക.
ആദ്യത്തേത് നിനക്കുവേണ്ടി ഞാൻ ചെയ്തിരിക്കുന്നു.. ഇനിയുള്ളത് നിന്റെ ഭർത്താവുമൊന്നിച് ചെയ്യുക. വർഷങ്ങൾക്ക് ശേഷം തിരിഞ്ഞു നോക്കുമ്പോൾ നിങ്ങൾക്ക് മനസ്സിലാവും എത്രത്തോളം സന്തോഷം നിങ്ങൾ രണ്ടുപേരും പങ്കിട്ടിരുന്നെന്ന്.... "
വീട്ടിലെത്തിയ ഉടൻ തന്നെ അവൾ ഇക്കാര്യം അവളുടെ ഭർത്താവിനോട് പറഞ്ഞു. എന്തു മാത്രം മഹത്തരമായ ഒരു ആശയമാണെന്ന് രണ്ടുപേരും ചിന്തിക്കുകയും ഒട്ടും താമസിയാതെ പണം നിക്ഷേപിക്കാൻ തുടങ്ങുകയും ചെയ്തു.
പിന്നീട് അവരുടെ പാസ്സ്ബുക്കിൽ ഇങ്ങനെയൊക്കെ കാണപ്പെട്ടു...
Feb.3- Rs.500 ആദ്യ യാത്ര
Mar.8- Rs. 600 B'Day, Apr.18- Rs.5000 ഗർഭിണിയായി......
... ............
Dec 1-Rs500 അവൾക്കു ശമ്പളം കൂടി, Jan10- Rs.1000-അവനു ജോലിക്കയറ്റം,........
..ബാങ്ക് അകൗണ്ടിൽ പണം ചേർന്നു കൊണ്ടേയിരുന്നു......
പക്ഷേ നാളുകളേറെ കഴിഞ്ഞപ്പോൾ ചെറിയ ചെറിയ കാര്യങ്ങൾക്കുകൂടി അവർ തമ്മിൽ കലഹിക്കാൻ തുടങ്ങി...
ഇത്രയും ശപിക്കപെട്ട ജീവിതം തുടങ്ങിയതോർത് അവർ തമ്മിൽ തമ്മിൽ പഴിച്ചു....
അവർക്കിടയിലുണ്ടായിരുന്ന വിശ്വാസവും സ്നേഹവും പാടെ നഷ്ടപ്പെട്ടു.....
ഒരു ദിവസം അവൾ അമ്മയോട് പറഞ്ഞു
"ഇനി ഞങ്ങൾക്കു ഒരു ദിവസം പോലും ഒന്നിച്ചു കഴിയാൻ പറ്റില്ല. ഞങ്ങൾ പിരിയാൻ തീരുമാനിച്ചു."
അമ്മ പറഞ്ഞു..
"ഒരിക്കലും ഒന്നിച്ചു പോവാനാവില്ലെങ്കിൽ അതുതന്നെ നല്ലത് "
"പക്ഷേ അതിനു മുൻപ് ഒരു കാര്യം ചെയ്യുക. ഞാൻ വിവാഹ ദിവസം നിങ്ങൾക്കു നൽകിയ പാസ്സ്ബുക്കിലുള്ള പണം മുഴുവൻ പിൻവലിച്ചു ചിലവഴിക്കുക.  ഇനി അത് സൂക്ഷിക്കുന്നതിൽ ഒരർത്ഥവുമില്ലല്ലോ.. "
അവൾ അമ്മയോട് യോജിച്ചു, പാസ്സ്ബുക്കുമെടുത്തു ബാങ്കിലെത്തി.
കൗണ്ടറിന് മുന്നിൽ അവൾ പഴയ പേജുകളിലേക്ക് ഒന്നു കണ്ണോടിച്ചു. പഴയ ഓർമകളെല്ലാം തികട്ടി വന്നു..
അവൾ പിന്നെയും പിന്നെയും വായിച്ചു....
അവളുടെ കണ്ണുകൾ ചാലിട്ടൊഴുകാൻ തുടങ്ങി....
അവൾക്ക് പിന്നീട് അവിടെ നിൽക്കാൻ കഴിഞ്ഞില്ല.
വീട്ടിലെത്തി, ആ പാസ്സ് ബുക്കും, പണം പിൻവലിക്കാനുള്ള സമ്മതപത്രവും ഭർത്താവിന് നൽകി, ആ പണം മുഴുവൻ വിവാഹമോചനത്തിന് മുമ്പ് ചിലവഴിക്കാൻ ആവശ്യപ്പെട്ടു.
സന്തോഷത്തോടെ അവൻ പാസ്സ്ബുക്കുമെടുത്ത് ബാങ്കിലേക്ക് പുറപ്പെട്ടു.
കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അവൾ അന്ന് കട്ടിലിൽ തന്നെ കഴിച്ചുകൂട്ടി.
വൈകീട്ട് വീട്ടിലെത്തിയ അവൻ പാസ്സ്ബുക്ക് അവൾക്കരികെ വെച്ചുകൊണ്ട് ,  മുഖം കൊടുക്കാതെ തിരിഞ്ഞു നടന്നു.
.
.
.
.
.
കണ്ണീർ ചാലിട്ടൊഴുകുന്ന കലങ്ങിയ കണ്ണുകളുമായി, വിറയ്ക്കുന്ന കൈകളോടെ അവൾ ആ പാസ്സ്ബുക്ക് തുറന്നു.
.
.
.
.
ചുവന്ന വര പ്രതീക്ഷിച്ച അവൾ ഇപ്രകാരം അവ്യക്തമായി വായിച്ചു...
Nov.15- Rs.10000 ഇന്നാണ് ഞാൻ നിന്നെ എത്രമാത്രം സ്നേഹിച്ചിരുന്നു  എന്ന യാഥാർഥ്യം തിരിച്ചറിഞ്ഞ ദിവസം. നീ ഇത്രയും വർഷം എനിക്കെന്തുമാത്രം സന്തോഷം നൽകിയിരുന്നു എന്ന് മനസ്സിലായ സന്ദർഭം..
..
അവൾ കരഞ്ഞു കൊണ്ട് ചാടി എണീറ്റു അവനു പിന്നാലെ ഓടിച്ചെന്നു....
മേശമേൽ മുഖം താഴ്ത്തിയിരിക്കുന്ന അവനെ പിടിച്ചുയർത്തി കെട്ടിപ്പിടിച്ചു.
........അവന്റെ കണ്ണുകളും അപ്പോൾ കരഞ്ഞു കലങ്ങിയിരുന്നു...
...
...
...
ഓർക്കുക..
വിവാഹമെന്നത് ഒരു വിനോദമല്ല. അതത്ര എളുപ്പമല്ല പക്ഷേ സുന്ദരമാണ്. നിങ്ങൾ തമ്മിൽ ശണ്ഠ കൂടിയേക്കാം, കലഹിച്ചേക്കാം...  എല്ലാം സാധാരണയാണ് ....
കാരണം നിങ്ങൾ രണ്ടുപേരും രണ്ടു വ്യത്യസ്തമായ ചുറ്റുപാടിൽ വളർന്നവരാണ്.
വിത്യസ്ത മാതാപിതാക്കൾ, വീടുകൾ, സൗകര്യങ്ങൾ........ നിങ്ങൾ പറയുന്നത് അതേപോലെ സ്വീകരിക്കാൻ  നിങ്ങളുടെ ഇണകൾക്ക് എപ്പോഴും  കഴിയുമെന്ന്  പ്രതീക്ഷിക്കരുത്. മറ്റാളുടെ അഭിപ്രായം കൂടി പരിഗണിക്കുക
കഴിഞ്ഞുപോയ നല്ലകാലങ്ങൾ എപ്പോഴും ഓർക്കുക..
അത് നിങ്ങൾ തമ്മിലുള്ള ബന്ധം കൂട്ടിയുറപ്പിക്കാൻ സഹായകരമാകും....

Contact Form

Name

Email *

Message *