Read more
ഞാനൊരു സഹപ്രവർത്തകന്റെ വീട്ടിൽ പോകാനിടയായി. അവർ എട്ടു മക്കളാണ്. എന്റെ സുഹൃത്താണ് മൂത്തമകൻ. ഞങ്ങൾ
സംസാരിച്ചുകൊണ്ടിരുന്നപ്പോൾ അദ്ദേഹത്തിന്റെ പിതാവും വീടിന്റെ മുൻവശത്തുണ്ടായിരുന്നു. പക്ഷേ, പണി കഴിഞ്ഞെത്തിയ ജോലിക്കാർക്ക് കൂലി കൊടുക്കുന്നതും അടുത്ത ദിവസത്തെ പണികളുടെ നിർദേശങ്ങൾ കൊടുക്കുന്നതും പത്തുപതിനഞ്ചുവയസുമാത്രമുള്ള ഇളയമകനായിരുന്നു.
ഞാനത് ശ്രദ്ധിച്ചപ്പോൾ സുഹൃത്തു പറഞ്ഞു: ‘അവനാണ് ഈ വർഷത്തെ കുടുംബത്തിന്റെ ചുമതല.’
![]() |
അധ്വാനത്തി൯െറ മഹിമ അവർ തിരിച്ചറിയണം |
എനിക്ക് കൗതുകം തോന്നി. ആരോഗ്യവാനായ പിതാവും പ്രാപ്തരായ ജ്യേഷ്ഠന്മാരുമെല്ലാം വീട്ടിലുണ്ടായിട്ടും എന്തുകൊണ്ടാണ് അവരൊന്നും കുടുംബഭരണം നടത്താതെ ഈ കൗമാരക്കാരനെ ചുമതലയേൽപ്പിച്ചിരിക്കുന്നത്? അന്വേഷിച്ചപ്പോൾ ആ കുടുംബത്തിലെ അനുകരണാർഹമായ ഒരു രീതി മനസ്സിലാക്കാൻ കഴിഞ്ഞു. ഓരോ മകനും 10-ാം ക്ലാസ് കഴിഞ്ഞാൽ അടുത്തവർഷം കുടുംബകാര്യങ്ങൾ നോക്കിനടത്താനുള്ള പ്രായോഗിക പരിശീലനമാണ് ആ പിതാവ് നൽകുന്നത്.
ആ വർഷം വീട്ടിലെ സാമ്പത്തിക കാര്യങ്ങളുടെ കണക്കെഴുതുന്നതും പണം കൈകാര്യം ചെയ്യുന്നതും കൃഷിപ്പണികളുടെ മേൽനോട്ടവുമെല്ലാം ഈ മക൯െറ കടമയാണ്. പിതാവും ജ്യേഷ്ഠന്മാരും സഹായങ്ങൾ ചെയ്തുകൊടുക്കും.
പക്ഷേ, എല്ലാം നോക്കി ചെയ്യിക്കേണ്ടത് ഈ മകനാണ്.
ഇങ്ങനെ ത൯െറ ആൺമക്കളെയെല്ലാം ആ പിതാവ് പരിശീലിപ്പിച്ചു.
അതിനാൽ പത്തുപതിനെട്ടു വയസാകുമ്പോഴേക്കും ഉത്തരവാദിത്വബോധവും കാര്യപ്രാപ്തിയും നിറഞ്ഞവരായി അവർ മാറി.
തന്മൂലം ആ മക്കളെല്ലാം ഇന്ന് നല്ല നിലയിൽതന്നെ ജീവിക്കുകയും ചെയ്യുന്നു.
എന്നാൽ, ഒട്ടുമിക്ക കുടുംബങ്ങളിലും മക്കൾക്ക് ഉത്തരവാദിത്വമേൽപ്പിച്ചു കൊടുക്കാൻ മടിക്കുന്ന മാതാപിതാക്കളാണുള്ളത്. കോളജിൽ അയച്ച് പഠിപ്പിക്കും.
പക്ഷേ, ജീവിക്കാൻ പഠിപ്പിക്കുന്നില്ല. ഇതിനു പല കാരണങ്ങളുമുണ്ട്. പറയുന്നതെല്ലാം അനുസരിക്കാൻ മാത്രമാണ് ചില മാതാപിതാക്കൾ മക്കളെ പരിശീലിപ്പിക്കുന്നത്.
പറയുന്നതൊക്കെ അനുസരിച്ചാൽ മക്കൾ മിടുക്കരായി, തങ്ങൾ വിജയിച്ചു എന്നാണവരുടെ ചിന്ത. മറ്റുചിലർക്ക് മക്കളോടുള്ള അമിത സ്‌നേഹംമൂലം അവരെ ഒരുകാര്യങ്ങളിലും ഇടപെടുത്താതെ, അല്ലലറിയിക്കാതെ വളർത്തുന്നു. അവർക്കുവേണ്ടതെല്ലാം മുറതെറ്റാതെ ചെയ്തുകൊടുക്കുകയും ചെയ്യുന്നു.
ഇത്തരത്തിലുള്ള കുടുംബങ്ങളിൽ പലപ്പോഴും അധ്വാനിക്കാനും കുടുംബത്തിനുവേണ്ടി കഷ്ടപ്പെടാനും അംഗങ്ങൾക്കുള്ള താൽപ്പര്യം കുറവായിരിക്കും.
കാരണം, കുടുംബവും കുടുംബസ്വത്തും തങ്ങളുടേതാണെന്ന തോന്നൽ അവർക്കില്ല.
സ്വത്തും വീടും അപ്പന്റെ അല്ലെങ്കിൽ അമ്മയുടെ. അവർ വെറും പണിക്കാരും അടിമകളും.
കൂലിക്കാരെപ്പോലെയല്ല മറിച്ച്, അവകാശികളെപ്പോലെയാണ് മക്കളെ കാണേണ്ടത്.
കൂലിക്കാരെപ്പോലെയല്ല മറിച്ച്, അവകാശികളെപ്പോലെയാണ് മക്കളെ കാണേണ്ടത്.
അപ്പോൾ അവരുടെ സ്വത്ത് സംരക്ഷിക്കാനും വികസിപ്പിക്കാനും അധ്വാനിക്കാനും അവർക്ക് താൽപ്പര്യമുണ്ടാകും.
മറ്റൊരു വിഭാഗം മാതാപിതാക്കളുമുണ്ട്. അവർക്ക് മക്കളുടെ കഴിവിൽ വിശ്വാസം പോരാ. മക്കളെ ഏൽപ്പിച്ചാൽ അവർ നശിപ്പിച്ചു കളയുമോ എന്ന പേടി; അവർ ചെയ്താൽ ശരിയാകുമോ എന്ന ശങ്ക.
തന്മൂലം എല്ലാ ഭാരങ്ങളും അവർതന്നെ ചുമന്നുചുമന്ന് തളർന്നു വീഴുന്നു. ഫലമോ മക്കൾ ജീവിതത്തിൽ പ്രായോഗിക ജ്ഞാനവും ആത്മവിശ്വാസവും കുറഞ്ഞവരായിത്തീരുന്നു.
ഇന്ന് പല പെൺകുട്ടികളും വിവാഹം ഉറപ്പിച്ചു കഴിയുമ്പോൾ പരിഭ്രാന്തരാവുന്നു. കാരണമെന്താണെന്നോ? ഒരു കപ്പ് കാപ്പിയുണ്ടാക്കാൻപോലും അറിയില്ല. അപ്പോൾപ്പിന്നെ പലഹാരങ്ങളും ചോറും കറിയും ഉണ്ടാക്കുന്ന കാര്യം പറയേണ്ടല്ലോ?
പല പെൺകുട്ടികളും പറഞ്ഞിട്ടുള്ള ഒരു വാചകമിതാണ്: ‘ഞാൻ അധികം കാലവും ഹോസ്റ്റലിലായിരുന്നു. അതുകൊണ്ട് പാചകമൊന്നും പഠിച്ചിട്ടില്ല.’
മക്കൾ ആണായാലും പെണ്ണായാലും വീട്ടിലെ എല്ലാ ജോലികളും ചെയ്യാൻ പരിശീലിപ്പിക്കണം.
അധ്വാനത്തി൯െറ മഹിമ അവർ തിരിച്ചറിയണം. അതവരുടെ ഭാവിജീവിതത്തിന് ലഭിക്കുന്ന വലിയൊരു മുതൽകൂട്ടായിരിക്കും.
മക്കൾക്ക് അധ്വാനിക്കാനും ഉത്തരവാദിത്വങ്ങൾ നിർവഹിക്കാനും അതുവഴി സ്വന്തം ജീവിതത്തി൯െറ മൂല്യം കണ്ടെത്താനും അവസരം കൊടുക്കാതെ എല്ലാം തനിയെ ചെയ്ത് കഷ്ടപ്പെടുന്ന മാതാപിതാക്കൾ തങ്ങളോടും തങ്ങളുടെ മക്കളോടും വലിയ ദ്രോഹമാണ് ചെയ്യുന്നത്.
*മറ്റുള്ളവരിലെ നന്മകൾ കാണാനും അവരെ വിശ്വസിക്കാനും കഴിഞ്ഞാലേ അവർക്കു വളരാനുള്ള അവസരങ്ങൾ ഒരുക്കാൻ കഴിയൂ. ചിലപ്പോൾ നാം ചെയ്യുന്നതുപോലെ ഭംഗിയായി ചെയ്യാൻ അവർക്കു സാധിച്ചെന്നു വരില്ല. ആദ്യമായി ചെയ്യുമ്പോൾ വീഴ്ചകളും സ്വാഭാവികം. ഇക്കാരണത്താൽ അവരെ നാം ഒഴിവാക്കരുത്.
* വീണ്ടും വീണ്ടും അവസരങ്ങൾ കൊടുക്കണം. നാം വളർന്നതും ഈ നിലയിൽ എത്തിയതും ഒറ്റദിവസംകൊണ്ടല്ലല്ലോ.
*മറ്റുള്ളവർക്ക് ചുമതലകൾ ഏൽപ്പിച്ചുകൊടുക്കുമ്പോൾ ഉണ്ടാകുന്ന കുറവുകളെ നാം ക്ഷമയോടെ സ്വീകരിക്കണം. എല്ലാവരും പ്രവർത്തിച്ചു പരിചയിക്കട്ടെ.
*സകലർക്കും ദൈവം നൽകിയ കഴിവുകൾ ഉപയോഗിക്കാൻ അവസരം ലഭിക്കട്ടെ. നമ്മുടെ പിന്നാലെ വരുന്നവർ നമ്മേക്കാൾ ശ്രേഷ്ഠരായി വളരട്ടെ. അപ്പോൾ നമ്മളും അവരോടൊപ്പം ശ്രേഷ്ഠരായിത്തീരും.
*നമ്മുടെ പ്രവർത്തനങ്ങളും പ്രവർത്തനമേഖലകളും വികസിക്കുകയും ചെയ്യു
കടപ്പാട്:whatsapp