Read more

''വളരെ നിസ്സാരമായ പഠനമാണ് നഴ്‌സിംഗ്.അപ്പോൾ 5000/- രൂപ സാലറി പോരേ?.''
ഫേസ്ബുക്കിൽ സിനു ജോൺ കറ്റാനം ഇട്ട പോസ്റ്റ് വൈറലായി . എല്ലാ നഴ്‌സുമാരും ഇനി നഴ്സുമാരാകാൻ ആഗ്രഹിക്കുന്നവരും ആശുപത്രി ഉടമകളും അധികാരികളും പൊതുസമൂഹവും ഈ പോസ്റ്റ് ഒന്ന് വായിക്കണം.
പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ :
''ഇതൊന്നു വായിച്ചു നോക്കൂ , നമ്മുടെ ജനങ്ങളും സർക്കാരും!!
വളരെ വേദനജനകമായ അവസ്ഥയാണ് നഴ്സ്മാരുടേത്
തിരുവനന്തപുരത്ത് പ്രശസ്തമായ ഒരു കോളേജിലാണ് ഞാൻ നേഴ്സിങ്ങ് പഠിച്ചത് . വലിയ Librarary യും ,lab ഉം അതിലുപരി നോക്കത്താ ദൂരത്തോളമുള്ള campus ഉം.
പൊതുവേ വലിയ അദ്ധ്വാനം കൂടാതെ +2 കഴിഞ്ഞ എനിക്ക് നേഴ്സിംങ്ങും ഇങ്ങനെ തന്നെ പഠിക്കാം എന്ന ധാരണയായിരുന്നു . കാരണം ഞാൻ ക്ലാസ്സ് ഫസ്റ്റ് ആയിരുന്നല്ലോ .
പാഠം 1 Anatomy : Medical Collage ലേ പഠിപ്പീര് കഴിഞ്ഞ് evening 7 pm ആണ് class .മൂപ്പര് , ഓരോ എല്ലും പല്ലും കൃത്യമായി ബോർഡിൽ വരച്ച് വരച്ച് ഒരിക്കൽ പോലും സ്പുടമായി പറയാൻ പറ്റാത്ത നാമഥേയങ്ങളും നൽകി പഠിപ്പിച്ചു കൊണ്ടേ ഇരിക്കുന്നു. Epicranial aponeurosis, Cranium.etc
പിന്നെ ഓരോരോ Organ ന്റെ Size ,shape ,width , location , tissue .
എന്റെ കുപ്പിയിലെ വെള്ളം തീർന്നു കോണ്ടേ ഇരിക്കുന്നു. എന്റെ ദൈവമേ ഇതിനും വേണ്ടി പഠിക്കണോ.ഒരു നേഴ്സ് ആകാൻ.
പാഠം 2 physiology: ഇനി നമ്മുടെ എല്ലിൽ കൂടിയുള്ള Muscle നേയും Tenton നേയും അതിന്റെ Blood supply യും പഠിക്കണ്ടേ ? അല്ലേൽ ഇൻജക്ഷൻ ചെയ്താ മാറിപ്പോയാലോ ? അതു മാത്രം പോരാ Hormones & enzyme ഉം പഠിക്കണം ഇങ്ങ് Mouth ലെ pepsin തൊട്ട് Anus ലെ E-coli വരെ പഠിക്കണം .
ഇതൊക്കെ ഇത്രയും തന്നെ പഠിച്ച് ജോലിയിൽ കയറിയാലേ നമ്മടെ ആ പവറേ. അതുണ്ടാവൂ
പാഠം 3 Biochemistry: ഒരാവശ്യവും ഇല്ല ,എന്നാൽ ആവശ്യത്തിലധികം കുട്ടികൾ 8 നിലയിൽ പൊട്ടുന്നുമുണ്ട് .Respiratory acidosis , alkalosis , chemical reaction, Na - k reaction, അങ്ങനെ അങ്ങനെ. കാരണം ഈ ഫോസ്ഫറസ് കുറഞ്ഞാൽ കാൽസ്യം കൂടുമെന്ന് ഒന്നിനും കൊള്ളാത്ത നേഴ്സ് അല്ലാതെ ആരറിയാൻ.തീർന്നില്ല ഇനിയും ഉണ്ട് ഒരു വീരൻ കൂടി
പാഠം 4 pharmacology: ഇവനാണ് താരം. Drug അതിന്റെ, generic Name, action, reaction എന്നുവേണ്ട അതിന്റെ മൂത്താപ്പയുടെ അളിയന്റെ പേരു പോലും നമ്മള് പഠിക്കണം. അല്ലേൽ കൂടെ കഴിക്കാൻ പടില്ലാത്ത Drug ഒരുമിച്ച് കഴിച്ച് സംഗതി കോൻഡ്ര ആയാലോ. ഈ അലക്സാഡർ പെൻസിലിൻ കണ്ടു പിടിച്ചപ്പോൾപുള്ളിക്കാരൻ പോലും ഓർത്തു കാണില്ല ലോകത്തുള്ള ഇത്രയും നേഴ്സുമാർ തന്നെ വേറാരും ഒർത്തില്ലെങ്കിലും തന്നെ ഓർക്കുമെന്ന് .
പാഠം 5 Microbiology: ഇതിൽ പിന്നെ ലോകത്തുള്ള virus, Bacteria, parasite. ഇവരൊക്കെ സുന്ദരന്മാരാണോ ,കുടുംബ കാരാണോ, ഇവർ ഗ്രാമവാസിയോ അതോ ആദിവാസിയോ . ഇതൊക്കെ പഠിച്ച് പഠിച്ച് വലിയ നേഴ്സമ്മയായിട്ട് വേണം ചൊറി ,ചിരങ്ങ്, അട്ട, വട്ട ഇതൊക്കെ ഫോട്ടോ എടുത്ത് അടിക്കുറിപ്പ് കൊടുത്ത് fb യിൽ ഇടാൻ .
ഏകലവ്യന്റെ അവസ്ഥ , കഷ്ടപ്പെട് പഠിച്ചു പക്ഷേ പ്രയോഗിക്കാൻ പറ്റില്ല . പിന്നെ മേമ്പൊടിക്ക് Nutrition ഉം Diet ഉം .അങ്ങനെ ഓരോ Section കഴിയുമ്പോഴും ,മനസ്സിൽ ഞാൻ ആരൊക്കെയോ ആയി മാറിക്കൊണ്ടിരിക്കുന്ന തോന്നലും.പഠനഭാരവും, നൂറിൽപ്പരം Assignment ഉം case study യും presentation നും പിന്നെ field visit .എടുത്താൽ പൊങ്ങാത്ത Syllabus ഉം മനസ്സിൽ Tension നും കൂടി Adrenaline തിരതല്ലി ഒഴികികൊണ്ടേയിരുന്നു.
community posting: നട്ടപ്ര വെയിലത്ത് ഭിക്ഷക്കാരുടെ കൂട്ട്, അതും ഊരും പേരും ഭാഷയും അറിയാത്ത കുഗ്രാമത്തിൽ. അമ്മാ വാതിൽ സൊല് പ തുറക്കമാടി. എനക്ക് നിന്നത്ര സൊൽപ്പ മാർത്താഡു ബേക്കൂ. എന്ന് ഓരോ വീട്ടിലും കയറി ഇറങ്ങി , community പഠിച്ച് , അവസാനം കാതിൽ വലിയ വളയം കമ്മലും കൈ നിറയെ കുപ്പിവളയും ഇട്ട് പേടിയോടെ നോക്കുന്ന അവരെ. അടുക്കളയിൽ ഫ്ലിം മിൽക്കും,പാലക് ചീരയും ,റാഗീ ബോളും കുഞ്ഞുങ്ങടെ ആരോഗ്യവും പഠിപ്പിച്ച് പിന്നെ അവിടെയുള്ളവരെ കൂട്ടി ഒരു നാടകവും. ഏറ്റവും രസം കീറിപ്പറിഞ്ഞ കമ്മ്യൂണിറ്റി ബാഗ് തൂക്കി ബെനഡിക് സൊലൂഷനുമായുള്ള മൂത്രപരിശോധനയാണ്. കുപ്പിയിൽ അര ലിറ്റർ മൂത്രവുമായി ഗ്രാമത്തിലെ ക്യൂവും .
Exam ആണ് ഏറ്റവും വലിയ വെല്ലുവിളി. എത്ര എഴുതിയാലും മാർക്ക് തരാത്ത KUHS ഉം താമര പോലെ സോഡസ്സും, ദത്തയും,മാർലോയും ,ബർണ്ണറും അതിനൊത്ത നടുക്ക് ഞാനും ഇരുന്ന് രാത്രിയും പകലും ഉറക്കം കളഞ്ഞ് പഠിച്ചതാണ് എന്റെ Bscക്ക്. ഞാൻ ഈ ഇരിപ്പ് ഏതാണ്ട് 3-4 മാസമേ ഇരിക്കാറുള്ളൂ. മറ്റുള്ളവർ ഏതാണ്ട് 6-7 months. ഇരിക്കാറുണ്ട്.
ഇതൊക്കെ കഴിഞ്ഞ് ഞാൻ ജോലിയിൽ കയറി. കിട്ടി സാലറി 5000/- !! മനസ്സു നിറയുന്നോ ,ശരീരം വിറക്കുന്നോ ,അതോ തല പെരുക്കുന്നോ. എന്തെന്നില്ലാത്ത ഫീൽ. 10/- രൂപയുടെ തോർത്ത് മേടിച്ച് ഹോസ്പിറ്റലിന് മുന്നിൽ വെറുതേ കുത്തിയിരിക്കാനാണ് ആദ്യം തോന്നിയത്.പിന്നെ വീട്, അമ്മ, അച്ഛൻ,കുടുംബം ഇവരെപ്പറ്റി ഓർത്തപ്പോൾ അഭിമാനത്തോടെ ഡൂട്ടിക് കയറി. ചിരിച്ചു കൊണ്ട്. ഭക്ഷണം കഴിച്ചില്ലെങ്കിലും തളരാതെ ,ഉറങ്ങിയില്ലെങ്കിലും ഉണർവോടെ ,ഹ്യദയം കീറി മുറിയുമ്പോഴും സാദ്ധ്വനത്തോടെ, പൊട്ടിയ വാർ ചെരുപ്പ് തയ്ച്ചിടുമ്പോളും, സ്വന്തം പൊന്നുമക്കൾക്ക് അമ്മ മാധുര്യം ചുണ്ടിൽ കൊടുക്കാനാവാതെയും ജീവിതം കൊരുത്തുകൂട്ടാൻ നെട്ടോട്ടം ഓടുന്ന മാലാഖമാർ . ബംഗാളിയേക്കാൽ പണിയെടുക്കുകയും അതിലും ഒരുപാട് താഴെ വേദനം ലഭിക്കുകയും ചെയ്യുന്ന. ഭൂമിയിലെ മാലാഖമാർ ഏറ്റവും കൂടുതൽ ചൂഷണം ചെയ്യപ്പെടുന്ന ഈ മാലാഖമാരുടെ കണ്ണുനീർ എന്തുകൊണ്ട് ആരും കാണുന്നില്ല. നോക്കുകൂലി നൽകുന്ന ഈ രാജ്യത്ത് ബലരാമൻ കമ്മിറ്റി ശുപാർശ ചെയ്ത അടിസ്ഥാന ശമ്പളം എന്തുകൊണ്ട് നൽകുന്നില്ല.??
2016 January യിലെ സുപ്രിം കോർട്ട് വിധി അനുസരിച്ച് കുറഞ്ഞ ശമ്പളം 20000/- രൂപ ആക്കി വിധിയുണ്ടായിട്ടും , നlയോഗിച്ച കമ്മറ്റിക്ക് ഇത്രയും നാളായിട്ട് റിപ്പോർട്ട് സമർപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ഇരുട്ടിൽ തപ്പുന്ന ഈ നയം നേഴ്സുമാരോട് മാത്രമാണോ ??.ഇത്രയും വലിയ syllabus ഉം 5-7 ലക്ഷങ്ങളും മുടക്കി പഠിച്ച ഞങ്ങൾ നേഴ്സുമാർ എങ്ങനെ ഈ തുച്ചമായ ശമ്പളം കൊണ്ട് education loan പോലും അടക്കും. ജീവിതം തുടങ്ങുമ്പോൾ തന്നെ പ്രതീക്ഷയുടെ നാമ്പുകൾ ഒടിച്ചു കളയേണ്ടി വന്ന ഒരുപാട് അമ്മ നേഴ്സുമാർ ഉണ്ട്. നാട്ടിൽ കുടുംബത്തിനോടൊപ്പം മക്കളുടെ ചിരിക്കുന്ന മുഖം കണ്ട് ജീവിക്കാൻ. ഞങ്ങൾക്ക് ശമ്പളം വേണം. കുടുംബം അതെല്ലാരെയും പോലെ ഞങ്ങൾക്കും സ്വർഗ്ഗമാണ്.
ഇതെല്ലാം കണ്ട് കഴിഞ്ഞ് PSC ക്ക് ഒരു doubt. ഈ നേഴ്സുമാർക്ക് G K അല്പം കുറവാണോ എന്ന്. കിടക്കട്ടെ GK ഒരു 40 %. P Sc ഇപ്പോ ( core subject 60% GK 40 %) അതാണിപ്പോഴത്തെ എന്റെ പഠനവും. പഠിക്കാതെ നേഴ്സാകാം എന്ന് വിചാരിച്ച് നേഴ്സിംഗ് പഠിക്കാൻ ചെന്നാൽ 16 ന്റെ പണിയാകും കിട്ടുക. ഒരിക്കലും അവസാനിക്കാത്ത പഠനമാണ് നേഴ്സിംഗ്.മെഡിസിൻ പഠിച്ചാൽ ഡോക്ടർ ആകാം പക്ഷേ ലോകത്തിലെ എല്ലാം പഠിച്ചാലേ നേഴ്സ് ആകൂ'നിങ്ങൾ മനസിലാക്ക് ഈ നഴ്സ്മാരുടെ ജീവിതം സുഖകരമാണോ എന്ന്.

Contact Form

Name

Email *

Message *