Read more
കൊച്ചി: സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ മൊബൈല്‍ ബാങ്കിങ് സംവിധാനമായ എസ്.ഐ.ബി
എം-പേ ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ ഡെവലപ്പ്‌മെന്റ് ആന്‍ഡ് റിസര്‍ച്ച് ഇന്‍
ബാങ്കിങ് ടെക്‌നോളജി (ഐ.ഡി.ആര്‍.ബി.ടി) ഡയറക്ടര്‍ സാംബമൂര്‍ത്തി ഉദ്ഘാടനം
ചെയ്തു. മൊബൈല്‍ ഫോണിന്റെ സഹായത്തോടെ അവധി ദിവസങ്ങളിലടക്കം ഏത് സമയത്തും
മറ്റ് ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയക്കാന്‍ സഹായിക്കുന്നതാണ് പുതിയ
സംവിധാനം . സൗത്ത് ഇന്ത്യന്‍ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എബ്രഹാം
തര്യന്‍, ഡി.ഐ.സി.ടി ഡി.ജി.എം, പി.ജെ ജേക്കബ്, മാര്‍ക്കറ്റിങ് വിഭാഗം
എ.ജി.എം, എ. സോണി, എന്‍.പി.സി.ഐ സീനിയര്‍ മാനേജര്‍ ക്ഷിതിജ് അറോറ,
ഇന്‍ഫോപാര്‍ക്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജിജോ ജോസഫ് എന്നിവര്‍
ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.
അക്കൗണ്ട് നമ്പര്‍ കൈമാറ്റം ചെയ്യാതെ തന്നെ ഏതൊരു ബാങ്ക് അക്കൗണ്ടിലേക്കും പണം അയക്കാമെന്നത് ഈ സംവിധാനത്തിന്റെ പ്രത്യകതയാണെന്ന് ബാങ്ക് ചൂണ്ടിക്കാട്ടി. ഈ സംവിധാനത്തിനായി ഒരുക്കിയിട്ടുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചും എസ്.എം.എസ് ഉപയോഗിച്ചും പണമിടപാട് സാധ്യമാണ്. കൂടാതെ വിമാന ടിക്കറ്റ്, തീവണ്ടി ടിക്കറ്റ്, സിനിമാ ടിക്കറ്റ് എന്നിവയുടെ ബുക്കിങും മൊബൈല്‍ ടോപ്പ് അപ്പ്, ഡി.ടി.എച്ച് റീച്ചാര്‍ജ്ജ് സേവനങ്ങളും ഈ സംവിധാനത്തില്‍ ലഭ്യമാണ്.

http://www.mathrubhumi.com