Read more
ശല്യക്കാരായ കോളുകളും മെസ്സേജുകളും ബ്ലോക്ക് ചെയ്യാം, എളുപ്പത്തില്‍........
മൊബൈല്‍ നമ്മുടെ ജീവിതത്തിലെ അവശ്യ ഘടകമാണ്. ഈയൊരു ചെറിയ ഉപകരണം കൊണ്ട് ഇന്ന് നമുക്കുള്ള പ്രയോജനങ്ങള്‍ ചെറുതല്ല. എന്നാല്‍ പലപ്പോഴും മൊബൈല്‍ ഫോണുകള്‍ നമ്മുടെ ജീവിതത്തിലുണ്ടാക്കുന്ന പ്രശ്‌നങ്ങളും ചില്ലറയല്ല.
അപരിചിതമായ നമ്പറുകളില്‍ നിന്നും മെസ്സേജുകളും കോളുകളും പലരുടെയും ജീവിതത്തില്‍ നിരന്തര ശല്യമായിക്കൊണ്ടിരിക്കുന്നു.
പലപ്പോഴും ഇങ്ങനെ വരുന്ന മെസ്സേജുകളും കോളുകളും വിവിധ കമ്പനികളുടെ ഉല്‍പന്നങ്ങളെ കുറിച്ചുള്ള പരസ്യം ആയിരിക്കും. തിരക്കിട്ട് എന്തെങ്കിലും ചെയ്യുന്നതിനിടയില്‍ ഇത്തരം മെസ്സേജുകളും കോലുകളും എത്രത്തോളം അരോചകമായിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളൂ.
ഇത്തരം ശല്യങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടി എന്‍സിപിആര്‍ (നാഷണല്‍ കസ്റ്റമര്‍ പ്രിഫറന്‍സ് രജിസ്റ്റര്‍)ല്‍ രജിസ്റ്റര്‍ ചെയ്താല്‍ പോലും പലപ്പോഴും ഇവ തുടരുന്ന ഒരു പ്രവണത ഇന്നു കണ്ടു വരുന്നുണ്ട്.
അങ്ങനെ വരുമ്പോള്‍ എന്താണ് ഒരു പരിഹാരം? വളരെ ലളിതമായി ഇവ തടയാന്‍ മാര്‍ഗങ്ങളുണ്ട് എന്ന് അറിയുമ്പോള്‍ ആശ്വാസം തോന്നുന്നില്ലേ?
ആദ്യം http://nccptrai.gov.in/?nccpregistry%2Fsearch.misc എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. എന്നിട്ട് നിങ്ങളുടെ നമ്പര്‍ എന്‍സിപിആറില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഏതു വിഭാഗത്തിലാണ് നിങ്ങളുടെ നമ്പര്‍ വന്നിരിക്കുന്നത് എന്ന് പരിശോധിക്കുക.
ഇനി രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുക. രണ്ടു കാറ്റഗറികളുണ്ടാവും ഇവിടെ, ഫുള്ളി ബ്ലോക്ക്ഡ് കാറ്റഗറിയും, പാര്‍ഷ്യലി ബ്ലോക്ക്ഡ് കാറ്റഗറിയും. ഇവയില്‍ നിങ്ങള്‍ക്കാവശ്യമുള്ള വിഭാഗം തിരഞ്ഞെടുത്ത് വേണം രജിസ്റ്റര്‍ ചെയ്യാന്‍.
‘START DND' എന്ന കമാണ്ട് 1909 എന്ന നമ്പറിലേക്ക് എസ്എംഎസ് ചെയ്തും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
ഐവിആര്‍എസ് ഹെല്‍പ്ലൈന്‍ നമ്പറായ 1909ലേക്ക് വിളിച്ചും അനാവശ്യ മെസ്സേജുകളും കോളുകളും ബ്ലോക്ക് ചെയ്യാവുന്നതാണ്.
അതുപോലെ ഓരോ സെല്ലുലാര്‍ സേവന ദാതാക്കളുടെ വെബ്‌സൈറ്റുകളിലും ഇത്തരം കോളുകളും മെസ്സേജുകളും ബ്ലോക്ക് ചെയ്യാനുള്ള ഒപ്,നുകളുണ്ട് എന്നത് അധികം ആര്‍ക്കും അറിയാത്ത കാര്യമാണ്.
അങ്ങനെ മുകളില്‍ പറഞ്ഞിരിക്കുന്നവയില്‍ നിങ്ങള്‍ക്കേറ്റവും എളുപ്പമെന്ന് തോന്നുന്ന ഒരു മാര്‍ഗം ഉപയോഗിച്ച് അനാവശ് കോളുകളും മെസ്സേജുകളും ഒഴിവാക്കൂ.