http://en.wikipedia.org/wiki/Jagathy_Sreekumar
കോഴിക്കോട്: നടന്‍ ജഗതി ശ്രീകുമാറിന് വാഹനാപകടത്തില്‍ ഗുരുതരമായ പരിക്ക്. അദ്ദേഹം സഞ്ചരിച്ച കാര്‍ തേഞ്ഞിപ്പാലത്തിന് സമീപം പാണമ്പ്രയില്‍ ഡിവൈഡറില്‍ ഇടിച്ചു കയറി. ശനിയാഴ്ച പുലര്‍ച്ചെ 4.50 നായിരുന്നു അപകടം. തലയ്ക്കും നെഞ്ചിനും പരിക്കേറ്റ അദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ പുതിയ ചിത്രത്തില്‍ അഭിനയിക്കാന്‍ പോകവെ ആയിരുന്നു അപകടം. അദ്ദേഹത്തിന് ശസ്ത്രക്രിയ വേണ്ടിവരുമെന്ന് സൂചനയുണ്ട്. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ജീവന് ഭീഷണിയില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കാര്‍ ഡ്രൈവര്‍ അനില്‍ കുമാറിനും പരിക്കുണ്ട്.
ജഗതി ശ്രീകുമാറിന്റെ തലയ്‌ക്കേറ്റ പരിക്ക് ഗുരുതരമല്ലെന്ന് പരിശോധനയില്‍ വ്യക്തമായി. അദ്ദേഹത്തിന്റെ കൈയ്ക്കും കാലിനും കഴുത്തിനും പരിക്കേറ്റിട്ടുണ്ട്. ഷൂട്ടിങ്ങിനുവേണ്ടി എറണാകുളത്തുനിന്നും കാസര്‍കോട്ടേക്ക് പോവുകയായിരുന്നു അദ്ദേഹം. ഡ്രൈവര്‍ ഉറങ്ങിയതാകാം അപകട കാരണമെന്നാണ് സൂചന. നിരവധി അപകടങ്ങള്‍ നടന്നിട്ടുള്ള പാണമ്പ്രയില്‍ സ്ഥാപിച്ചിരുന്ന വലിയ ഡിവൈഡറിലേക്കാണ് കാര്‍ ഇടിച്ചു കയറിയത്.