Read more

       ലണ്ടന്‍: വീഡിയോ കോള്‍ എന്നത് ത്രീജിയും സ്മാര്‍ട്ട് ഫോണും വന്നതോടെ സാധാരണമാവുകയാണ്. എന്നാല്‍ അതില്‍ നിന്ന് ഒരു പടികൂടി കടന്ന് 3ഡിയില്‍ വീഡിയോകോള്‍ ചെയ്യാനുള്ള സൗകര്യം വികസിപ്പിക്കാന്‍ ഒരുങ്ങുകയാണ് സ്‌കൈപ്പ് ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന വീഡിയോ കോണ്‍ഫ്രന്‍സിങ്ങ് സംവിധാനമാണ് സ്‌കൈപ്പിനുള്ളത്.
         സ്‌കൈപ്പിന്റെ പത്താം വര്‍ഷികത്തോട് അനുബന്ധിച്ച് ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ സ്‌കൈപ്പ് തലവന്‍ മാര്‍ക്ക് ഗില്ലറ്റാണ് സ്‌കൈപ്പ് ഉടന്‍ 3ഡി വീഡിയോകോള്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് പറഞ്ഞത്.
ഇപ്പോള്‍ ഇതിന്റെ ലാബിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരുകയാണ്, ഇതിനായി പുതിയ ഉപകരണങ്ങള്‍ തന്നെ ഉപയോഗിക്കേണ്ടിവരുമോ എന്നതും പരിശോധിച്ച് വരുകയാണ് അതിനാല്‍ തന്നെ ഇത് വിപണിയില്‍ ഒരു പുതിയ സംഭവമായിരിക്കുമെന്ന് മാര്‍ക്ക് ഗില്ലറ്റ് പറയുന്നു.
അതെ സമയം സ്‌കൈപ്പിന്റെ പ്രഖ്യാപനം ഓണ്‍ലൈന്‍- സൈബര്‍ മേഖലയില്‍ 3ഡി തരംഗം സൃഷ്ടിക്കുമെന്നാണ് ടെക്‌നോളജി വിദഗ്ധരുടെ അഭിപ്രായം 3ഡി ഡിവൈസുകളുടെ നിര്‍മ്മാണ മേഖലയില്‍ ഇത് വലിയ മാറ്റം സൃഷ്ടിക്കുമെന്ന് ഇവര്‍ അഭിപ്രായപ്പെടുന്നു